ഇറാന്‍ മറ്റൊരു സിറിയയാവും: നിക്കി ഹാലി

യുനൈറ്റഡ് നാഷന്‍സ്: ഇറാനില്‍ രൂപപ്പെട്ട പ്രതിഷേധം സിറിയയിലെ പോലെ പൂര്‍ണതോതിലുള്ള സംഘര്‍ഷമായി മാറുമെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി. യുഎസിന്റെ ആവശ്യപ്രകാരം ഇറാന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനു ചേര്‍ന്ന രക്ഷാസമിതിയുടെ അടിയന്തര യോഗത്തിനു മുമ്പാണ് ഇറാന്‍ പ്രതിസന്ധി ഗുരുതരമാവുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയത്. സിറിയയില്‍ സംഘര്‍ഷം ആരംഭിച്ചത് അവിടത്തെ ക്രൂര ഭരണകൂടം സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ചതിനെ തുടര്‍ന്നാണ്. അത് ഇറാനില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കാന്‍ പാടില്ല.പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയ ഇറാന്‍ ഭരണ—കൂടം ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഹാലി കൂട്ടിച്ചേര്‍ത്തു.   ഇറാന്‍ വിഷയത്തില്‍ രക്ഷാസമിതിയോഗം വിളിച്ച യുഎസിന്റെ നടപടി വിമര്‍ശനത്തിനിടയാക്കിയിരുന്നു.

RELATED STORIES

Share it
Top