ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെതെഹ്‌റാന്‍: ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനി വീണ്ടും ജനവിധി തേടുന്നുണ്ട്. ഇബ്രാഹിം റെയ്‌സിയാണ് റൂഹാനിയുടെ മുഖ്യ എതിരാളി. ഇറാനിലെ പരമോന്നത മതനേതാവ് ആയത്തുല്ല അലി ഖാംനഇയുടെ അടുത്ത അനുയായി കൂടിയാണ് ഇബ്രാഹിം റെയ്‌സി.മല്‍സരരംഗത്തുണ്ടായിരുന്ന വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ ജഹാംഗിരി ഹസന്‍ റൂഹാനിക്ക് പിന്തുണ പ്രഖ്യാപിച്ച്  മല്‍സര രംഗത്തുനിന്നു പിന്‍മാറി. തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന തെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് ഇബ്രാഹിം റെയ്‌സിക്ക് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച മല്‍സരരംഗത്തു നിന്നു പിന്‍മാറിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍കൂടി മല്‍സരരംഗത്തുണ്ട്. എന്നാല്‍, ഇവരും പിന്‍മാറുമെന്ന് റിപോര്‍ട്ടുകളുണ്ട്. ഇവര്‍കൂടി പിന്‍മാറിയാല്‍ ഹസന്‍ റൂഹാനിയും ഇബ്രാഹിം റെയ്‌സിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാവും ഉണ്ടാവുക. നാളെ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് ലഭിച്ചില്ലെങ്കില്‍ മെയ് 26ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.

RELATED STORIES

Share it
Top