ഇറാന്‍ ഉപരോധം ലഘൂകരിക്കണമെന്ന് അന്താരാഷ്ട്ര കോടതി

ഹേഗ്: ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയ യുഎസ് നടപടിക്കെതിരേ അന്താരാഷ്ട്ര കോടതി. ഇറാനു മേലുള്ള ഉപരോധം ലഘൂകരിക്കണമെന്ന് കോടതി യുഎസിനോട് ഉത്തരവിട്ടു. 2015ലെ ഇറാന്‍ ആണവകരാറില്‍ നിന്ന് പിന്‍വാങ്ങിയ യുഎസ് ഇറാനുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ഇടപെടല്‍. അവശ്യവസ്തുക്കളായ മരുന്ന്, ഭക്ഷണം എന്നിവയ്ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തരുതെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടാന്‍ അന്താരാഷ്ട്ര കോടതിക്ക് നിയന്ത്രണമുണ്ടെന്ന് യുഎസ് വാദിച്ചു. ഉപരോധം ലഘൂകരിക്കുന്നതു സംബന്ധിച്ച് യുഎസിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ യാതൊരു അധികാരവും കോടതിക്കില്ലെന്നും അവര്‍ വാദിച്ചു.

RELATED STORIES

Share it
Top