ഇറാന്‍ ഉപരോധം: ഇയു ആവശ്യം യുഎസ് തള്ളി

വാഷിങ്ടണ്‍:  അടുത്ത മാസം മുതല്‍ ഇറാനുമേല്‍ പുനസ്ഥാപിക്കാനിരിക്കുന്ന ഉപരോധത്തില്‍ നിന്നു യുറോപ്യന്‍ കമ്പനികളെ ഒഴിവാക്കണമെന്ന ഇയു ആവശ്യം യുഎസ് തള്ളി. ഇറാനുമായി വ്യാപാരബന്ധം നടത്തുന്ന രാജ്യങ്ങള്‍ക്കു മേലും ഉപരോധം ഏര്‍പ്പെടുത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു.  ഇറാനുമേല്‍ അഭൂതപൂര്‍വമായ സമ്മര്‍ദ്ദം ചെലുത്തുകയാണു ഉദ്ദേശ്യമെന്നു വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുച്ചിനും  വ്യക്തമാക്കി. ദേശീയസുരക്ഷയുടെ കാര്യത്തിലും മനുഷ്യാവകാശങ്ങളുടെ കാര്യത്തിലും മാത്രമേ ഇളവുകള്‍ അനുവദിക്കൂവെന്നും ഇരുവരും വ്യക്തമാക്കി. എന്നാല്‍ യുഎസ് ഉപരോധത്തെ മറികടക്കാന്‍ മാര്‍ഗങ്ങള്‍ ആരായുമെന്ന്് ഇയു വക്താവ് അറിയിച്ചു. എന്നാല്‍ പ്രധാനപ്പെട്ട യൂറോപ്യന്‍ കമ്പനികളായ പ്യുഗ്യോട്ട്, ടോട്ടല്‍ എന്നിവ ഇറാനിലെ അവരുടെ വ്യാപാരം വെട്ടിക്കുറച്ചു.

RELATED STORIES

Share it
Top