ഇറാന്‍ ഉപരോധം: ഇന്ത്യക്ക് പകരം സംവിധാനം ഉറപ്പുവരുത്തണം- യുഎസ്‌

വാഷിങ്ടണ്‍: ഇറാനുമേലുള്ള യുഎസ് ഉപരോധം ഈ മാസം നാലോടെ പൂര്‍ണമായി പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ എണ്ണവിതരണം തകര്‍ക്കാതിരിക്കാന്‍ ബദല്‍മാര്‍ഗം ഉറപ്പുവരുത്തണമെന്നു യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഈ വര്‍ഷമാദ്യം യുഎസ് ഏക പക്ഷീയമായി 2015ലെ ഇറാന്‍ ആണവകരാറില്‍ നിന്നു പിന്‍മാറിയിരുന്നു. പിന്നീട് ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. നവംബര്‍ 4ഓടെ ഇറാനുമായി വ്യാപാരബന്ധത്തിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കു മേലും ഉപരോധം കൊണ്ടുവരുമെന്നു പ്രസിഡന്റ് ട്രംപ് അറിയിച്ചതോടെയാണ് ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ പ്രതിസന്ധിയിലായത്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ മുക്കാല്‍ ഭാഗവും ഇറാനില്‍ നിന്നാണ്. നവംബറോടെ ഇത് പൂജ്യം ശതമാനമാക്കാനാണ് യുഎസ് നിര്‍ദേശം.

RELATED STORIES

Share it
Top