ഇറാന്റെ എണ്ണ കയറ്റുമതി നിരോധിക്കാമെന്നത് വ്യാമോഹം: റൂഹാനി

ജനീവ: ഇറാന്റെ എണ്ണക്കയറ്റുമതി പൂര്‍ണമായും അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം വെറും സ്വപ്‌നം മാത്രമാണെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. 2015ലെ ആണവകരാറുമായി ബന്ധപ്പെട്ടുള്ള യൂറോപ്യന്‍ യാത്രയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ വരുമാനമാര്‍ഗമെല്ലാം ഇല്ലാതാക്കി ഇറാനുമേല്‍ സമ്മര്‍ദം ചെലുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. കഴിഞ്ഞ മെയില്‍ ആണവകരാറില്‍ നിന്നു യുഎസ് പിന്‍വാങ്ങിയിരുന്നു. ട്രംപിന്റെ പ്രസ്താവന അതിശയോക്തി കലര്‍ന്നതാണെന്നും അതൊരിക്കലും പ്രാവര്‍ത്തികമാവില്ലെന്നും റൂഹാനി അറിയിച്ചു. യുഎസ് ഏര്‍പ്പെടുത്തിയ സാമ്രാജ്യത്വ നയങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. വിയന്നയില്‍ വച്ച് ഇറാനുമായി സ്വിറ്റ്‌സര്‍ലാന്‍ഡ് കരാര്‍ ഒപ്പുവച്ചതായാണ് വിവരം. കരാറില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവുമെന്നും റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top