ഇറാനെതിരേ പോരാടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

മ്യൂണിക്: ആവശ്യമെങ്കില്‍ ഇറാനെതിരേ പോരാടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മ്യൂണിക്കില്‍ നടന്ന സുരക്ഷാ സമ്മേളനത്ത അഭിസംബോധന ചെയ്യവേയാണ് ഇറാനെതിരേ അദ്ദേഹം രംഗത്തെത്തിയത്.  ഇറാന്‍ ലോകത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.
ഇറാനിയന്‍ ഡ്രോണിന്റെ അവശിഷ്ടം കൈയില്‍ പിടിച്ചാണ് അദ്ദേഹം മ്യൂണിക്കില്‍ പ്രസംഗിച്ചത്. വ്യോമാതിര്‍ത്തി ലംഘിച്ച ഇറാനിയന്‍ ഡ്രോണ്‍ ഇസ്രായേല്‍ ഈ മാസാദ്യം വെടിവച്ചിട്ടിരുന്നു.
ഈ ഡ്രോണിന്റെ അവശിഷ്ടമാണ് അദ്ദേഹം കൈയില്‍ കരുതിയത്.ഇറാനെ നാത്‌സി ജര്‍മനിയുമായാണ് നെതന്യാഹു ഉപമിച്ചത്.  ലോകനേതാക്കള്‍ ഒപ്പുവച്ച 2015ലെ ഇറാന്‍ ആണവക്കരാറിനെയും നെതന്യാഹു നിശിതമായി വിമര്‍ശിച്ചു. ഇറാന്‍ കരാര്‍ കെട്ടഴിച്ചുവിട്ട ഭീകര കടുവയാണെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top