ഇറാനില്‍ ഭരണമാറ്റത്തിന് യുഎസ് ശ്രമം: റൂഹാനി

തെഹ്‌റാന്‍: ഇറാനില്‍ ഭരണമാറ്റത്തിനായി യുഎസ് ശ്രമിക്കുന്നുവെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. മനശ്ശാസ്ത്രപരവും സാമ്പത്തികവുമായ യുദ്ധമുറ ഉപയോഗിക്കുകയാണ് യുഎസ് എന്നും രാജ്യത്ത് പുതിയ അധ്യയനവര്‍ഷാരംഭത്തോടനുബന്ധിച്ച് തെഹ്‌റാന്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ റൂഹാനി പറഞ്ഞു. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഇറാനോട് ഏറ്റവും വൈരാഗ്യത്തോടെ ഇടപെട്ട യുഎസ് ഭരണകൂടമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനോടും ഇറാന്‍ ജനതയോടും ഇത്രയുമധികം ശത്രുതാപരമായി ഇടപെട്ട മറ്റൊരു യുഎസ് ഭരണകൂടം കഴിഞ്ഞ 40 വര്‍ഷത്തിനിടെയുണ്ടായിട്ടില്ല. ഇറാന്‍ ഭരണസംവിധാനത്തിന്റെ സ്വീകാര്യത കുറയ്ക്കാനാണ് അവരുടെ ശ്രമം. സ്വീകാര്യത കുറച്ച് ഭരണമാറ്റമുണ്ടാക്കാനാണ് യുഎസ് ലക്ഷ്യമിടുന്നതെന്നും റൂഹാനി പറഞ്ഞു.
ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യുഎസ് ഏകപക്ഷീയമായി പിന്‍വാങ്ങിയത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാവാന്‍ കാരണമായിരുന്നു. ഈ വര്‍ഷം മെയിലായിരുന്നു കരാറില്‍നിന്ന് യുഎസ് പിന്‍മാറിയത്.

RELATED STORIES

Share it
Top