ഇറാനില്‍ പ്രക്ഷോഭം; രണ്ടു മരണം

തെഹ്‌റാന്‍: ഇറാനില്‍സര്‍ക്കാരിനെ അനുകൂലിച്ചും  ഉടലെടുത്ത പ്രകടനങ്ങള്‍ക്കിടെ പ്രക്ഷോഭത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. പടിഞ്ഞാറന്‍ ഇറാനിലെ ദുറൂദ് നഗരത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്നു മെഹ്ര്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ആരംഭിച്ച പ്രക്ഷോഭം ശനിയാഴ്ച രാത്രിയോടെ അക്രമാസക്തമായി. പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് മൊബൈല്‍ സര്‍വീസുകള്‍ റദ്ദാക്കി.
പ്രക്ഷോഭം സമാധാനപരമായി അവസാനിപ്പിക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ലെന്നായിരുന്നു വാര്‍ത്തകളോട് ലൂരിസ്താന്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹബീബുല്ലയുടെ പ്രതികരണം. പോലിസോ സുരക്ഷാ ഉദ്യോഗസ്ഥരോ പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വിദേശ ശക്തികളാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപിച്ച അദ്ദേഹം മരണകാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.എന്നാല്‍, പോലിസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നു റിപേര്‍ട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇറാനിലെ രണ്ടാമത്തെ പ്രധാന നഗരമായ മഷ്ഹദില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും ആരോപിച്ചു പ്രക്ഷോഭം ആരംഭിച്ചത്. തുടര്‍ന്ന്, സമരം മറ്റു നഗരങ്ങളിലേക്കു വ്യാപിപ്പിച്ചു. പ്രക്ഷോഭത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടെലിഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പ്രക്ഷോഭം ശക്തമായതിനു പിന്നാലെ സര്‍ക്കാരിനെ അനുകൂലിച്ചും ജനം തെരുവിലിറങ്ങി. വിദേശ ശക്തികളാണ് സമരത്തിനു പിന്നിലെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. തലസ്ഥാന നഗരിയിലെ ടൗണ്‍ഹാള്‍ സമരക്കാര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.
നഗരങ്ങളില്‍ നിയമവിരുദ്ധമായി സംഘടിക്കുന്ന പ്രക്ഷോഭകരെ ശക്തമായി നേരിടുമെന്ന് ഇറാന്‍ റവലൂഷനറി ഗാര്‍ഡ് മുന്നറിയിപ്പു നല്‍കി. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തകര്‍ത്തതായും ജനജീവിതം ദുസ്സഹമാക്കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. അതിനിടെ ഇറാന് പ്രതിഷേധങ്ങളെ അതിജീവിക്കാന്‍ കഴിയില്ലെന്ന മുന്നറിയുപ്പുമായി യുഎസ് പ്രസിഡന്റ ട്രംപ് രംഗത്തെത്തി.

RELATED STORIES

Share it
Top