ഇറാനില്‍ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം : 35 മരണംതെഹ്‌റാന്‍: വടക്കന്‍ ഇറാനിലെ ഗൊലെസ്താന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ആസാദ്ഷഹ്ര്‍ നഗരത്തിനു സമീപം സെമെസ്താനിയര്‍ത് ഖനിയിലായിരുന്നു അപകടം. മരണസംഖ്യ ഇറാന്‍ തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി അലി റാബിയെയ് സ്ഥിരീകരിച്ചു. ഖനിയിലെ ഒരുകിലോമീറ്റോളം നീളമുള്ള തുരങ്കത്തിലായിരുന്നു സ്‌ഫോടനമുണ്ടായതെന്ന്്് ഇറാനിലെ പ്രസ്്് ടിവി റിപോര്‍ട്ട്് ചെയ്്തു. തുരങ്കത്തിനുള്ളിലേക്ക് പോകുന്നതിനായി ലോകോമോട്ടീവ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ തുരങ്കത്തിലെ അരക്കിലോമീറ്ററിലധികം വരുന്ന ഭാഗം ഇടിഞ്ഞുവീണു. 40ലധികം വരുന്ന തൊഴിലാളികള്‍ തുരങ്കത്തിലകപ്പെട്ടു. ഇതില്‍ ആറുപേരെ പരിക്കുകളോടെ പുറത്തെത്തിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 80ഓളം തൊഴിലാളികള്‍ തുരങ്കത്തിലകപ്പെട്ടെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍. എന്നാല്‍ 41 പേരാണ് അപകടസമയത്ത് തുരങ്കത്തിലുണ്ടായിരുന്നതെന്ന്് പ്രവിശ്യാ അധികൃതര്‍ പിന്നീട് അറിയിച്ചു. തുരങ്കത്തില്‍ വിഷവായു നിറഞ്ഞുകിടക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നതിനുള്ള നടപടികള്‍ വളരെ സാവധാനമാണ് നടക്കുന്നതെന്ന് ഗൊലെസ്താന്‍ ഗവര്‍ണര്‍ ഹസന്‍ സദെഖ്‌ലോ അറിയിച്ചു.

RELATED STORIES

Share it
Top