ഇറാഖ് സൈന്യം യുവാക്കളെ തട്ടിക്കൊണ്ടുപോയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ബഗ്ദാദ്: ഇറാഖില്‍ ഐഎസ് വിരുദ്ധ നീക്കത്തിന്റെ മറവില്‍ നിരവധി യുവാക്കളെയും കുട്ടികളെയും സൈന്യം തട്ടിക്കൊണ്ടുപോയതായി ഹ്യൂമന്റൈറ്റ്‌സ് വാച്ച്. 2014 ഏപ്രില്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 74 യുവാക്കളെയും നാല് ആണ്‍ കുട്ടികളെയും സൈന്യം പിടിച്ചുകൊണ്ടുപോയിട്ടുണ്ട്.
ഇവരെക്കുറിച്ചു പിന്നിടു വിവരമൊന്നും ലഭിച്ചിട്ടില്ല. ഐഎസ് ബന്ധം ആരോപിച്ച് സൈന്യം പിടിച്ചുകൊണ്ടു പോയവരില്‍ ഭൂരിഭാഗവും സുന്നി യുവാക്കളും കുട്ടികളുമാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തരം തിരോധാനങ്ങളെക്കുറിച്ചു പരാതി ലഭിച്ചു കൊണ്ടിരിക്കുന്നതായും ഹ്യൂമന്റൈറ്റ്‌സ് വാച്ച് അറിയിച്ചു. കാണാതായവരെക്കുറിച്ച് വിവരം നല്‍കണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ സര്‍ക്കാര്‍ വൃത്തങ്ങളെ സമീപിച്ചിട്ടും യാതൊരു മറുപടിയും നല്‍കിയിട്ടില്ലെന്നും എച്ച്ആര്‍ഡബ്ല്യു പശ്ചിമേഷ്യന്‍ സയറക്ടര്‍ ലാല ഫഖീഹ് വ്യക്തമാക്കുന്നു. റെഡ്‌ക്രോസിന്റെ റിപോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ ആളുകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത് ഇറാഖിലാണ്.

RELATED STORIES

Share it
Top