ഇറാഖ്: നാലിലൊന്ന് കുട്ടികള്‍ ദാരിദ്ര്യത്തിലെന്ന് യുഎന്‍

ബഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തിനുശേഷം ഇറാഖിലെ നാലിലൊന്ന് കുട്ടികള്‍ കഴിയുന്നത് ദാരിദ്ര്യത്തിലെന്ന് യുഎന്‍ ഏജന്‍സിയായ യൂനിസെഫ്. 40 ലക്ഷത്തോളം കുട്ടികള്‍ക്ക് രാജ്യത്ത് സഹായം ആവശ്യമുള്ളതായി യൂനിസെഫ് വ്യക്തമാക്കി. 2014 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെ 150 തവണയും ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നേരെ 50 തവണയും ആക്രമണം നടന്നതായി സ്ഥിരീകരിച്ചെന്നും യുഎന്‍ വ്യക്തമാക്കി. ഇറാഖിലെ പകുതിയോളം സ്‌കൂളുകളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. രാജ്യത്ത് 30 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ അധ്യയനം തടസ്സപ്പെട്ടതായും യൂനിസെഫ് പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇറാഖ് സേന ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തില്‍ വിജയം പ്രഖ്യാപിച്ചത്. 2014ലാണ് ഇറാഖിലെ പ്രദേശങ്ങള്‍ ഐഎസ് പിടിച്ചടക്കിയത്.

RELATED STORIES

Share it
Top