ഇറാഖില്‍ ബാലറ്റുകള്‍ വീണ്ടും എണ്ണാമെന്നു സുപ്രിംകോടതി

തെഹ്‌റാന്‍: ഇറാഖില്‍ മെയ് 12നു നടന്ന തിരഞ്ഞെടുപ്പിലെ ബാലറ്റുകള്‍ യന്ത്ര സഹായമില്ലാതെ എണ്ണാനുള്ള പാര്‍ലമെന്റ് നിര്‍ദേശത്തിന് അനുകൂലമായി സുപ്രിംകോടതി ഉത്തരവ്. ബാലറ്റുകള്‍ മനുഷ്യര്‍ എണ്ണണമെന്ന പാര്‍ലമെന്റ് നിര്‍ദേശം ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമല്ലെന്നും കോടതി കണ്ടെത്തി. വിധി അന്തിമമാണെന്നും അപ്പീലിന് അവസരമില്ലെന്നും കോടതി അറിയിച്ചു.  മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുഖ്തദ അല്‍ സദ്്‌റിന്റെ അല്‍ സൈറൂണ്‍ സഖ്യം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്നു വോട്ടെണ്ണല്‍ യന്ത്രത്തില്‍ കൃത്രിമം നടന്നതായി ആരോപിച്ച് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അടക്കം രംഗത്തെത്തുകയും ബാലറ്റുകള്‍ വീണ്ടും എണ്ണാന്‍ പാര്‍ലമെന്റ് ഐകകണേ്ഠ്യന തീരുമാനിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top