ഇറക്കുമതി തീരുവ: യുഎസിന് ചൈനയുടെ തിരിച്ചടി

ബീജിങ്: ഉള്‍പന്നങ്ങള്‍ക്കുമേല്‍ 5000 കോടി ഡോളര്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ യുഎസിന്റെ നീക്കത്തിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിച്ച് ചൈന. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചൈന 3000 കോടി ഡോളര്‍ തീരുവ ഏര്‍പ്പെടുത്തി. യുഎസ് അധിക നികുതി ഏര്‍പ്പെടുത്തിയതിനെ ഭയക്കേണ്ടതില്ലെന്നും ചൈന അറിയിച്ചു. സ്റ്റീല്‍ അലൂമിനിയം ഇറക്കുമതിക്കുമേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയ നീക്കത്തിനെതിരേ ലോക വ്യാപാര  സംഘടന(ഡബ്ല്യുടിഒ)യില്‍ പരാതി നല്‍കുമെന്നും ചൈന വ്യക്തമാക്കി.
യുഎസിലെ വ്യവസായങ്ങളെ തകര്‍ക്കുന്നു എന്നാരോപിച്ചാണ് ചൈനയില്‍ നിന്നിറക്കുമതി ചെയ്യുന്ന ഉരുക്ക് ഉല്‍പന്നങ്ങള്‍ക്കുമേല്‍ (സ്റ്റീല്‍ ഫ്‌ലാന്‍ജ്)  യുഎസ് ഭരണകൂടം തീരുവ  ചുമത്തിയത്്. യുഎസിന്റെ നടപടി ലോക രാജ്യങ്ങള്‍ക്കിയില്‍ വ്യാപാര യുദ്ധത്തിനു വഴി തുറക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ദക്ഷിണ ചൈനാ കടലില്‍ ചൈനീസ്് നിര്‍മിത ദീപുകള്‍ക്കു സമീപം തങ്ങളുടെ യുദ്ധക്കപ്പലുകള്‍ കടന്നുപോയതായി യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ദക്ഷിണ ചൈനാ കടലില്‍ കപ്പല്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങളെ പ്രതിരോധിക്കാനാണ് ഫ്രീഡം ഓഫ് നാവിഗേഷന്‍ എന്ന നീക്കമെന്നും യുഎസ് വ്യക്തമാക്കി.  എന്നാല്‍, വാര്‍ത്തകളോട് ചൈന പ്രതികരിച്ചിട്ടില്ല.

RELATED STORIES

Share it
Top