ഇരുമ്പുഴിയില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുവീണു

മഞ്ചേരി:  ഇരുമ്പുഴിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ ഗുരുതരമായി പരിക്കേറ്റു. ഇരുമ്പുഴി അണ്ടിക്കാടന്‍ മുഹമ്മദ് (33), സേലം കരുമംതുറൈ ആരംപൂന്തി അണ്ണാമലൈ (21), തിരുവനന്തപുരം ഊരമ്പ് വിനോദ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെ ഇരുമ്പുഴി പാലക്കോട്ടുപറമ്പ് റോഡിലാണ് അപകടം. ദുബയില്‍ ജോലി ചെയ്യുന്ന ചാലില്‍ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മൂന്നാം നിലയിലെ മട്ടുപ്പാവാണ് തകര്‍ന്നുവീണത്.
ആറു തൊഴിലാളികള്‍ ഇവിടെ സിമന്റ് തേപ്പ് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ മുകള്‍ ഭാഗത്തെ സ്ലാബ് തകര്‍ന്ന് വീണു. ഇതിനടിയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ മലപ്പുറത്തു നിന്നെത്തിയ അഗ്നിശമന സേനയാണ് രക്ഷപ്പെടുത്തിയത്. മൂവരെയും ഉടന്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും സാരമായി പരിക്കേറ്റ മുഹമ്മദ്, വിനോദ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED STORIES

Share it
Top