ഇരുതുള്ളിപ്പുഴയില്‍ തടയണ നിര്‍മാണം തുടങ്ങി

താമരശ്ശേരി: ഹരിതകേരള മിഷന്‍ പരിപാടിയുടെ ഭാഗമായി കൂടത്തായ് പൗരസമിതിയുടെ നേതൃത്വത്തില്‍ ഇരുതുള്ളിപ്പുഴയില്‍ കൂടത്തായ് ചെമ്പക്കടവില്‍ നിര്‍മ്മിക്കുന്ന തടയണയുടെ പ്രവൃത്തി ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി നെല്ലിക്കുന്നേല്‍ നിര്‍വ്വഹിച്ചു. പുവ്വോട് പാറക്കടവ്, പള്ളിക്കടവ് എന്നിവിടങ്ങളില്‍ക്കൂടി പൗരസമിതി ജനപങ്കാളിത്തത്തോടെ തടയണ നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നാല് തടയണ നിര്‍മ്മിക്കുകവഴി സമീപപ്രദേശങ്ങളിലെ ജലവിതാനം നിലനിര്‍ത്തുവാനും കുടിവെള്ളക്ഷാമം ഒരു പരിധിവരെ പരിഹരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. വാര്‍ഡ് അംഗം കെ പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
കെ ടി സക്കീന ടീച്ചര്‍, കെ കെ രാധാകൃഷ്ണന്‍, ടി ടി മനോജ്, കെ പി അഹമ്മദ്കുട്ടി മാസ്റ്റര്‍, അഹമ്മദ്കുട്ടി കെ കെ ,പി കെ രാമന്‍കുട്ടി മാസ്റ്റര്‍ ,പി പി ജുബൈര്‍ സംസാരിച്ചു.

RELATED STORIES

Share it
Top