ഇരിട്ടി ബസ് സ്റ്റാന്റില്‍ വാഹന പരിശോധന

ഇരിട്ടി: നഗരത്തില്‍ ബസ് ഗതാഗത സുരക്ഷ ഉറപ്പുവരുത്താനായി ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി. ഇരിട്ടി പുതിയ ബസ്സ്റ്റാന്റില്‍  കണ്ണൂര്‍ ആര്‍ടിഒ എം മനോഹരന്‍, നിയുക്ത ഇരിട്ടി ജോയിന്റ് ആര്‍ടിഒ എ കെ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മൂന്ന് ബസ്സുകള്‍ റോഡ് നികുതി അടയ്ക്കാതെയാണ് ഓടുന്നതെന്ന് കണ്ടെത്തി. ഇവ കസ്റ്റഡിയിലെടുത്ത് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.
ബസ്സുകളുടെ ട്രിപ്പ് മുടക്കവും മറ്റു നിയമ ലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇന്നലെ സ്റ്റാന്‍ഡില്‍ മഫ്തിയിലെത്തി പരിശോധനയ്ക്കിറങ്ങിയത്. രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കാത്തവര്‍ക്കെതിരേ അന്ത്യ ശാസനം നല്‍കി. പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top