ഇരിട്ടി പോളി ക്ലിനിക്ക് കൊതുകുവളര്‍ത്ത് കേന്ദ്രമായി മാറുന്നു

ഇരിട്ടി: ഇരിട്ടി നഗരമധ്യത്തിലുള്ള വെറ്ററിനറി പോളി ക്ലിനിക്ക് കൊതുകുവളര്‍ത്തുകേന്ദ്രമായി മാറി. ക്ലിനിക്ക് കോംപൗണ്ട് മുഴുവന്‍ ഒഴുകിപ്പോവാന്‍ ഇടമില്ലാത്തതിനാല്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ക്ലിനിക്കിനു മുന്നിലൂടെയുള്ള അഴുക്കുചാലിലും മലിനജലം കെട്ടിക്കിടക്കുകയാണ്. സ്വകാര്യ വ്യക്തികള്‍ അഴുക്കുചാലും വെള്ളം പോവുന്ന മറ്റു വഴികളും മണ്ണിട്ടുനികത്തിയതാണ് ക്ലിനിക്കിനു പരിസരം മലിനജലം കെട്ടിക്കിടക്കാന്‍ കാരണം. ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും ഡെങ്കി പ്പനി വ്യാപകമായി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരമധ്യത്തില്‍ കൊതുകു വളരാന്‍ കാരണമാവുന്ന സാഹചര്യം ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളം കെട്ടിക്കിടക്കുന്നതായി കാണിച്ച് പോളി ക്ലിനിക്ക് അധികൃതരും നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top