ഇരിട്ടി നഗരസഭയില്‍ ലീഗ്-സിപിഎം അവിശുദ്ധസഖ്യമെന്ന് എസ്ഡിപിഐ

ഇരിട്ടി: ഇരിട്ടി നഗരസഭയില്‍ സിപിഎം-ലീഗ് അവിശുദ്ധ സഖ്യമാണ് ഭരണം നടത്തുന്നതെന്ന് എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു.
ജനവാസ മേഖലയില്‍ ക്രഷര്‍ അനുവദിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ നയപരമായ കാര്യങ്ങളില്‍ ഇരുപാര്‍ട്ടികളും പരസ്പര ധാരണയോടെയാണ് മുന്നോട്ടുപോവുന്നത്. ഒറ്റരാത്രി കൊണ്ട് ക്രഷറിനോടുള്ള എതിര്‍പ്പ് മാറിയതിനു പിന്നിലെ വസ്തുത എന്തെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. ഇരിട്ടിയിലെ ലീഗ് ഓഫിസ് കെട്ടിടത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാതെ അന്വേഷണം മരവിപ്പിച്ചതിന് പിന്നിലും നേതാക്കള്‍ തമ്മിലുള്ള ധാരണയാണ്. പരസ്പരം പോരടിക്കുന്ന അണികളെ ഇരുപാര്‍ട്ടികളും വിഡ്ഡികളാക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ടി യാക്കുബ് അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top