ഇരിട്ടി താലൂക്ക് ഓഫിസില്‍ വിജിലന്‍സ് മിന്നല്‍പ്പരിശോധന

ഇരിട്ടി: താലൂക്ക് ഓഫിസിലെ റീസര്‍വേ വിഭാഗത്തില്‍ വിജിലന്‍സ് പരിശോധന. പൊതുസര്‍വേ വിഭാഗത്തില്‍ ജനങ്ങളില്‍ നിന്നുണ്ടായ പരാതിയിന്‍മേലാണ് പ്രധാനമായും പരിശോധന നടന്നത്. രാവിലെ 10 മുതല്‍ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. വിജിലന്‍സ് സിഐ കെ വി ബാബു, എസ്‌ഐ അരുണ്‍ ആനന്ദന്‍, കെ വി സുനോജ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്നാണു വിവരം.

RELATED STORIES

Share it
Top