ഇരിട്ടി ജോയിന്റ് ആര്‍ടി ഓഫിസ്: വാടകക്കെട്ടിടത്തെ ചൊല്ലി ഭിന്നത

ഇരിട്ടി: ഇരിട്ടിയില്‍ തുടങ്ങാനിരിക്കുന്ന താലൂക്ക് ജോയിന്റ് ആര്‍ടി ഓഫിസിനായി കണ്ടെത്തിയ വാടകക്കെട്ടിടത്തെ ചൊല്ലി വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയില്‍ ഭിന്നത. ഓഫിസിനായി കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്നാണ് വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയായ എന്‍സിപിയുടെ നിയോജക മണ്ഡലം പ്രസിഡന്റ് പറയുന്നത്.
താലൂക്ക് ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുള്ള ഇരിട്ടി നേരംപോക്ക് റോഡിലാണ്  വാടകക്കെട്ടിടം സ്ഥിതിചെയ്യുന്നതെന്നും ഗതാഗതതടസ്സം ഈ ഭാഗത്ത് നിത്യസംഭവമാണന്നും ഇവിടെ ജോയന്റ് ആര്‍ടി ഓഫിസിന് അനുയോജ്യമായ സ്ഥലമല്ലെന്നും മണ്ഡലം പ്രസിഡന്റ് കെ മുഹമ്മദലി പറഞ്ഞു.
ഓഫിസിനായി നഗരത്തില്‍ സൗകര്യപ്രദമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് അദ്ദേഹം ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടു. മാസങ്ങള്‍ നീണ്ട അധികാര തര്‍ക്കത്തിനൊടുവിലാണ് ഇരിട്ടി താലൂക്കില്‍ അനുവദിച്ച ആര്‍ടി ഓഫിസ് ഇരിട്ടിയില്‍ നിര്‍ണയിച്ചത്. ഓഫിസ് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പുതന്നെ വാടകക്കെട്ടിടം സംബന്ധിച്ച് വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ  നേതാവ് തന്നെ പ്രത്യേക്ഷമായി എതിര്‍പ്പുമായി രാഗത്തിറങ്ങിയത് ചര്‍ച്ചയായിട്ടുണ്ട്.

RELATED STORIES

Share it
Top