ഇരിട്ടിയില്‍ ഉഗ്രശേഷിയുള്ള ബോംബും നിര്‍മ്മാണ സാമഗ്രികളും പിടികൂടി

ഇരിട്ടി: ഉഗ്രശേഷിയുള്ള ബോംബും ബോംബ് നിര്‍മ്മാണ സാമഗ്രികളും പിടികൂടി. ഇരിട്ടി കീഴൂര്‍ പടിയില്‍ താഴെ വള്ള്യാട് അംഗന്‍വാടിക്ക് സമീപത്ത് നിന്നാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബും നിര്‍മ്മാണ സാമഗ്രികളും പിടികൂടിയത്. കണ്ണൂരില്‍ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡും ഇരിട്ടി പോലീസും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.ഇതിന് മുന്‍പും ഇതേ സ്ഥലത്ത് നിന്ന് ബോംബുകള്‍ കണ്ടെത്തിയിരുന്നു. പൈപ്പും വെടിമരുന്നും ഉള്‍പ്പെടെയുള്ള ബോബ് നിര്‍മ്മാണ സാമഗ്രികളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം വള്ള്യാട് അംഗന്‍വാടി കെട്ടിടത്തിന് മുകളില്‍ പടക്കത്തിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡും ,ഡോഗ് സ്‌ക്വാഡും , ഇരിട്ടി പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. ബോംബ് സ്‌ക്വാഡ് എസ് ഐ ശശിധരന്‍, ഇരിട്ടി സി ഐ രാജീവന്‍ വലിയവളപ്പില്‍ ,എസ് ഐ സജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

RELATED STORIES

Share it
Top