ഇരിങ്ങല്ലൂര്‍ ഗവ. സ്‌കൂളില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം

പാലാഴി: ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്‌കൂളിലുണ്ടായിരുന്ന പൂച്ചെട്ടികള്‍ എറിഞ്ഞുടക്കുകയും ചെടികള്‍ നശിപ്പിച്ച് മണ്ണും ചെളിയും ഓഫിസിന് മുന്നിലിട്ട് പരിസരം വൃത്തിഹീനമാക്കുകയും ചെയ്തു. കുടിവെള്ളപൈപ്പുകള്‍ തകര്‍ത്തു. പല ദിവസങ്ങളിലും രാത്രികളില്‍ സ്‌കൂള്‍ മതില്‍ക്കെട്ടിനകത്ത് കടന്ന് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തുടരുന്നു. ക്ലാസുകളില്‍ ഭക്ഷണാവശിഷ്ടങ്ങളും സിഗരറ്റും കാണപ്പെട്ടിരുന്നു. പിടിഎ യോഗം ചേര്‍ന്ന് ശക്തമായി അപലപിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് അധികൃതരോടാവശ്യപ്പെടുകയും ചെയ്തു.

RELATED STORIES

Share it
Top