ഇരിങ്ങത്ത് റോഡരികില്‍ നൂറ്റാണ്ട് പഴക്കമുള്ള ഖബര്‍ കണ്ടെത്തി

പയ്യോളി: പേരാമ്പ്ര-പയ്യോളി സംസ്ഥാന പാതയില്‍ പാര്‍ക്കനാപുരം നൂറ്റാണ്ട് പഴക്കംച്ചെന്ന ഖബര്‍ കണ്ടെത്തി. റോഡ് വികസനത്തിന്റെ ഭാഗമായി റോഡരികില്‍ ഓവുചാല്‍ നിര്‍മിക്കുന്നതിന് കുഴിയെടുക്കുന്നതിനിടെയാണ് ഖബറിടം ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.ഇരിങ്ങത്ത് ജുമുഅത്ത് പള്ളിയുടെ കീഴിലുള്ള പള്ളിക്കുന്ന് എന്നറിയപ്പെടുന്ന പാര്‍ക്കനാപുരം സ്രാമ്പിയുടെ ഖബര്‍സ്ഥാന്‍ ഭൂമിയുടെ എതിര്‍വശത്തെ സ്ഥലത്തെ റോഡരികിലാണ് ഖബര്‍ കണ്ടെത്തിയത്. നൂറു വര്‍ഷത്തിലേറെ പഴക്കം ഉള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. ഈ സ്ഥലത്ത് ഇനിയും ഖബറുകളുണ്ടെന്നും നൂറ്റാണ്ടുകള്‍ പഴക്കംചെന്ന ഖബര്‍സ്ഥാന്‍ ഭൂമിയാണ് ഇതെന്നുമാണ് മഹല്ല് കമ്മിറ്റി പറയുന്നത്. എന്നാല്‍ ഈ ഭൂമിക്കു അവകാശവാദവുമായി ഒരു കുടുംബവും പിന്നീട് ഒരു ട്രസ്റ്റും മുന്നോട്ടുവന്നിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ കേസ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ നിലനില്‍ക്കുകയാണ്.

RELATED STORIES

Share it
Top