ഇരവാലന്‍ സമുദായത്തിന് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് ; മന്ത്രി എ കെ ബാലന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി

പാലക്കാട്: ഇരവാലന്‍ സമുദായത്തില്‍പ്പെടുന്നവര്‍ക്ക് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇരവാലന്‍ സമുദായ സമര ഐക്യദാര്‍ഢ്യ സമിതി മന്ത്രി എ കെ ബാലന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച റവന്യൂ വകുപ്പിന്റെ നടപടിക്കെതിരേ കൊല്ലങ്കോട് വില്ലേജ് ഓഫിസിന്റെ മുന്നില്‍ നടത്തി വരുന്ന സമരം 100 ദിവസം കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
ഇരവാലന്‍ സമുദായാംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. കോട്ടമൈതാനം അഞ്ചുവിളക്ക് പരിസരത്ത് നിന്ന് രാവിലെ 11ന് തുടങ്ങിയ പന്തംകൊളുത്തി മാര്‍ച്ച് മന്ത്രി ബാലന്റെ വീടിനു സമീപം പോലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് സക്കീര്‍ ഹുസയ്ന്‍ അധ്യക്ഷത വഹിച്ചു. സാധുജന പരിപാലന സംഘം ജില്ലാ സെക്രട്ടറി കെ വാസുദേവന്‍, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, പി കെ വേണു, രാജന്‍ പുലിക്കോട്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അമീര്‍ അലി, സജീവന്‍ കള്ളിചിത്ര, മണികണ്ഠന്‍ മാത്തൂര്‍, ഡോ. സി ജയന്‍, വി രാജു മുതലമട സംസാരിച്ചു.

RELATED STORIES

Share it
Top