ഇരട്ടച്ചങ്കോടെ റൊണാള്‍ഡോ; റയലിന് രാജകീയ ജയം


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഗംഭീര ജയം. ബാലന്‍ദിയോര്‍ പുരസ്‌കാരത്തിനര്‍ഹനാക്കിയ കളി മികവ് പതിനായിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആവര്‍ത്തിച്ചപ്പോള്‍ സെവിയ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. മൂന്നാം മിനിറ്റില്‍ നാച്ചോറയലിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ റൊണാള്‍ഡോ (23,31) രണ്ടുവട്ടം വലകുലുക്കി ലീഡ് ഉയര്‍ത്തി. 38ാം മിനിറ്റില്‍ ടോണി ക്രൂസും 42ാം മിനിറ്റില്‍ ഹക്കിമിയും വല കുലുക്കിയതോടെ ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകള്‍ റയല്‍ അക്കൗണ്ടിലാക്കി. രണ്ടാം പകുതി ഗോള്‍രഹിതമായി അവസാനിച്ചെങ്കിലും ആദ്യ പകുതിയില്‍ അഞ്ച് ഗോളിന്റെ ബലത്തില്‍ റയല്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. 31 പോയിന്റുള്ള റയല്‍ മൂന്നാം സ്ഥാനത്താണ്. അഞ്ച് പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്.

RELATED STORIES

Share it
Top