ഇരകളെ തീവ്രവാദികളാക്കുന്നത് അംഗീകരിക്കില്ല: മുജാഹിദ് ജില്ലാ നേതൃസംഗമം

മഞ്ചേരി: വികസനത്തിന്റെ ഇരകളെ തീവ്രവാദികളാക്കി മുദ്രയടിച്ച് അടിച്ചമര്‍ത്തുന്നത് കടുത്ത ധിക്കാരമാണെന്ന് മുജാഹിദ് ജില്ലാ നേതൃസംഗമം. ജനവാസ കേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞുതന്നെ വേണം വികസനമെന്നത് ഫാഷിസ്റ്റ് സമീപനമാണ്. വികസനത്തിന്റെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ട് വഴിയാധാരമാക്കുന്നവരെ കുറ്റവാളികളെപോലെ നേരിടുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നും മഞ്ചേരിയില്‍ ചേര്‍ന്ന നേതൃസംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി പ്രഫ. കെ പി സക്കരിയ്യ ഉദ്ഘാടനം ചെയ്തു.
ഫോക്കസ് ഇന്ത്യ ദേശീയ അധ്യക്ഷന്‍ പ്രഫ. യു പി യഹ്‌യാഖാന്‍ മദനി അധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, കെ അലി പത്തനാപുരം, ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജാബിര്‍ അമാനി, എംജിഎ സംസ്ഥാന സെക്രട്ടറി റുഖ്‌സാന വാഴക്കാട്, എഎസ്എം ജില്ലാ സെക്രട്ടറി ഫാസില്‍ ആലുക്കല്‍, എ നൂറുദ്ദീന്‍, ഡോ. ലബീദ് അരീക്കോട്, പി കെ ജാഫറലി, സി ലത്തീഫ് മാസ്റ്റര്‍, ഡോ. വി കുഞ്ഞാലി, അബ്ദുല്‍ കരീം വല്ലാഞ്ചിറ, ബി പി എ ഗഫൂര്‍, കെ അബൂബക്കര്‍ മൗലവി, ടി ടി ഫിറോസ്, മുഹ്‌സിന്‍ തൃപ്പനച്ചി സംസാരിച്ചു.

RELATED STORIES

Share it
Top