ഇയു ജപ്പാനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചു

ടോകിയോ: ജപ്പാനുമായി ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ യൂറോപ്യന്‍ യൂനിയന്‍ ഒപ്പുവച്ചു. പാലുല്‍പന്നങ്ങളാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്നു ജപ്പാനിലേക്ക് കൂടുതലായി കയറ്റുമതി ചെയ്യുന്നത്. അതേസമയം, ജപ്പാനില്‍ നിന്നു  കയറ്റുമതി ചെയ്യുന്നത് കാറുമാണ്.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താനുള്ള യുഎസിന്റെ നീക്കത്തെ തുടര്‍ന്നാണ് ഇയു ജപ്പാനുമായി കരാറിലേര്‍പ്പെട്ടത്. യൂറോപ്യന്‍ യൂനിയന്‍ കമ്മീഷന്‍ തലവന്‍ ജീന്‍ ക്ലോഡ് ജന്‍കര്‍  യുഎസിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
18 മാസം മുമ്പ് യുഎസ് ജപ്പാനും മറ്റു ഏഷ്യന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരം സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍, പിന്നീട് ട്രംപ് കരാറില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന്, ജപ്പാനില്‍ നിന്നും യൂറോപ്യന്‍ യൂനിയനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുകയും ചെയ്തു. നിലവില്‍ യൂറോപ്യന്‍ യൂനിയന്‍ 100 ബില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങളും സേവനങ്ങളും ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
എന്നാല്‍ യുഎസ്സും മറ്റുരാജ്യങ്ങളുമായുള്ളവ്യാപാരയുദ്ധം ആഗോള വിപണിയില്‍ 2020ഓടെ 50000 കോടി ഡോളറിന്റെ നഷ്ടം ഉണ്ടാക്കുമെന്ന് ഐഎംഫ് മുന്നറിയിപ്പു നല്‍കി.

RELATED STORIES

Share it
Top