ഇമ്രാന്‍ ഖാന്റെ രഹസ്യ വിവാഹം: വാര്‍ത്ത നിഷേധിച്ച് ഖാന്‍

ഇസ്ലാമാബാദ്: താന്‍ വീണ്ടും വിവാഹിതനായെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ ക്രിക്കറ്ററും പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാന്‍. ബുശ്‌റ മനേകയോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയതാണെന്നും എന്നാല്‍ അവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും ഇംറാന്‍ ഖാന്‍ പ്രതികരിച്ചു.

ഇമ്രാന്‍ ഖാന്‍ മൂന്നാം കല്യാണത്തിന് ഒരുങ്ങുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. കല്യാണം കഴിഞ്ഞെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി.  വാര്‍ത്ത നഷേധിച്ച് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിരുന്നു.

ഈ വിവാഹം നടക്കുകയാണെങ്കില്‍ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹമാണ്. 1995ലാണ് ഇമ്രാന്‍ ആദ്യ വിവാഹം ചെയ്തത്. ജെമീമ ഗോള്‍ഡ്‌സ്മിത്താണ് ആദ്യ ഭാര്യ.

RELATED STORIES

Share it
Top