ഇമാമിനു നേരെ ആക്രമണം; കേസെടുത്തു

വള്ളികുന്നം: പള്ളി ഇമാമിനെയും പിതാവിനെയും സിപിഎം സംഘം ആക്രമിച്ച സംഭവത്തില്‍ വള്ളികുന്നം പോലിസ് കേസെടുത്തു. താമരക്കുളം കണ്ണനാംകുഴി പുന്നത്തറയില്‍ ഹമീദ് (73), മകന്‍ കാഞ്ഞിരപ്പള്ളി ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ സലാം മൗലവി (38) എന്നിവരെയാണു കഴിഞ്ഞ ദിവസം പ്രദേശത്തെ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ മര്‍ദിച്ചത്. സിപിഎം നേതാക്കളായ ജെ പി സദനത്തില്‍ ജനാര്‍ദനന്‍പിള്ള, ചക്കാലക്കല്‍ തറയില്‍ സുകുമാരന്‍, കിഴക്കതെക്കതില്‍ ശിവരാമന്‍, കൊച്ചു മീനത്തതില്‍ സജി, ചക്കാലക്കല്‍ തറയില്‍ മനോജ്, കൊച്ചു മീനത്തതില്‍ വിജയന്‍, ഞാനാശ്ശേരിയില്‍ അബ്ദുല്‍ ലത്തീഫ്, ശശി എന്നിവര്‍ക്കെതിരേയാണു കേസെടുത്തത്. സിപിഎം നേതാക്കളെ പ്രതിചേര്‍ക്കുന്നതിനെതിരേ പോലിസിനു മേല്‍ ശക്തമായ സമ്മര്‍ദമുണ്ടായെങ്കിലും മതപണ്ഡിതന്‍ ആക്രമിക്കപ്പെട്ട സംഭവമായതിനാല്‍ പോലിസ് രാവിലെ തന്നെ കായംകുളം ഗവ. ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുകയും തുടര്‍ന്ന്, കേസെടുക്കുകയുമായിരുന്നു.

RELATED STORIES

Share it
Top