ഇമാന്‍ ആശുപത്രി വിട്ടു; ഇനി ചികില്‍സ യുഎഇയില്‍മുംബൈ: അമിതഭാരം മൂലം ക്ലേശമനുഭവിച്ചിരുന്ന ഈജിപ്ത് വനിത ഇമാന്‍ അഹ്മദ് (37) സെയ്ഫി ആശുപത്രി വിട്ടു. തുടര്‍ ചികില്‍സയ്ക്കായി അവര്‍ വ്യാഴാഴ്ച യുഎയിലേക്ക് പോ യി. ആശുപത്രിയില്‍ നിന്ന് ഇമാനെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. ഇമാന്റെ ഭാരം 170 കിലോഗ്രാമായി കുറഞ്ഞുവെന്നാണ് അവരെ ചികില്‍സിച്ച ഡോക്ടര്‍ മുഫസല്‍ ലക്ഡവാല പറയുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ 478 കിലോഗ്രാമായിരുന്നു ഇമാന്റെ ഭാരം.സെയ്ഫി ആശുപത്രിയില്‍ ഇമാന് മതിയായ ചികില്‍സ ലഭിച്ചില്ലെന്ന് അവരുടെ സഹോദരി ശൈമ ആരോപിച്ചിരുന്നു. ഇമാന്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന വ്യാജ അവകാശവാദമാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍, ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

RELATED STORIES

Share it
Top