ഇബ്രാഹിമോവിച്ച് ഇല്ല; സാധ്യതാ ടീം പ്രഖ്യാപിച്ച് സ്വീഡന്‍


സ്റ്റോക്‌ഹോം:  റഷ്യന്‍ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ സ്വീഡന്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചില്ലാതെയാണ് സ്വീഡന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഗ്യാലക്‌സിക്ക് വേണ്ടി കളിക്കുന്ന ഇബ്രാഹിമോവിച്ച് ലോകകപ്പില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതായാണ് റിപോര്‍ട്ട്. ഇബ്രാഹിമോവിച്ചിനെക്കൂടാതെ സൂപ്പര്‍ താരം ജക്കബ് ജൊഹാന്‍സണും സ്വീഡിഷ് ടീമില്‍ ഇടമില്ല. മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഗ്രൂപ്പ് എഫില്‍ ദക്ഷിണ കൊറിയ, മെക്‌സിക്കൊ, ജര്‍മ്മനി എന്നിവര്‍ക്കൊപ്പമാണ് സ്വീഡന്‍.
ടീം: ഗോള്‍ കീപ്പര്‍ -റോബിന്‍ ഒല്‍സെന്‍, ക്രിസ്റ്റഫര്‍ നോര്‍ഡ്‌ഫെല്‍റ്റ്, കാള്‍ ജൊഹാന്‍ ജൊഹന്‍സണ്‍. പ്രതിരോധം - ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്്റ്റ്, വിക്ടര്‍ നില്‍സണ്‍ ലിന്‍ഡലോഫ്, മിഖായേല്‍ ലസ്റ്റിഗ്, ലുഡ്വിങ് അഗ്യുസ്റ്റിന്‍സണ്‍, പോന്റെസ് ജാന്‍സണ്‍, എമില്‍ ക്രാഫ്ത്, ഫിലിപ്പ് ഹെലാണ്ടര്‍, മാര്‍ട്ടിന്‍ ഓല്‍സണ്‍
മിഡ്ഫീല്‍ഡര്‍ - സെബാസ്റ്റ്യന്‍ ലാര്‍സണ്‍, ഗുസ്റ്റാവ് സെന്‍സണ്‍, ആല്‍ബിന്‍ എക്ഡല്‍, എമില്‍ ഫോഴ്‌സ്ബര്‍ഗ്, വിക്ടര്‍ ക്ലസന്‍, ജിമ്മി ഡര്‍മാസ്, മാര്‍ക്കസ് റോഹ്ഡന്‍,  ഓക്‌സാര്‍ ഹില്‍ജ്മാര്‍ക്ക്
ഫോര്‍വേര്‍ഡ് - മാര്‍ക്കസ് ബര്‍ഗ്, ജോണ്‍ ഗുയ്ഡിറ്റി, ഇസാക് കിസി തെലിന്‍, ഒല ടോയ് വാനെന്‍

RELATED STORIES

Share it
Top