ഇപ്പ മുസ്്‌ല്യാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി

മലപ്പുറം: അന്തരിച്ച സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗം ടി പി ഇപ്പ മുസ്്‌ല്യാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. ജനാസ വന്‍ജനാവലിയുടെ സാനിധ്യത്തില്‍ ഇന്നലെ ഉച്ചക്കു രണ്ടിനു കാച്ചിനിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥിനില്‍ ഖബറടക്കി.
നിര്യാണവാര്‍ത്തയറിഞ്ഞു മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുള്‍പ്പെട നിരവധിപേര്‍ വസതിയിലെത്തി. രാവിലെ മുതല്‍ 23 തവണകളിലായാണു ജനാസ നിസ്‌കാരം നടന്നു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍,ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്്‌ല്യാര്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, ശിഹാബ് മുത്തുകോയ തങ്ങള്‍, കെകെസിഎം തങ്ങള്‍ വഴിപ്പാറ, മാനുതങ്ങള്‍ വെള്ളൂര്‍, എം ടി അബ്ദുല്ല മുസ്്‌ല്യാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്്‌ല്യാര്‍, കൊയ്യോട് ഉമര്‍ മുസ്്‌ല്യാര്‍, പി കുഞ്ഞാണി മുസ്്‌ല്യാര്‍, ഏലംകുളം ബാപ്പു മുസ്്‌ല്യാര്‍,  ജനാസ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top