ഇപോസ് മെഷീന്‍ പണിമുടക്കുന്നു: ഉപഭോക്താക്കള്‍ ദുരിതത്തില്‍

ചാവക്കാട്: ഇപോസ് മെഷീന്‍ യഥാവിധി പ്രവര്‍ത്തിക്കാത്തത് റേഷന്‍ ഉപഭോക്താക്കളെ വലക്കുന്നു. കഴിഞ്ഞ ദിവസം മിക്കവാറും റേഷന്‍ കടകളിലൊന്നും റേഷന്‍ വിതരണം നടന്നിരുന്നില്ല. രാവിലെ മിക്കവാറും റേഷന്‍ കടകള്‍ക്ക് മുന്നിലെല്ലാം റേഷന്‍ വാങ്ങാനെത്തിയവരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചവരെ നീണ്ട കാത്തിരിപ്പിനൊടുവില്‍ നിരാശയോടെയാണ് പലരും മടങ്ങുന്നത്. പ്രളയത്തെ തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകാര്‍ക്ക് അനുവദിച്ച അരി കടകളില്‍ എത്തിയതിന് പിറകെയാണ് ഇപോസ് മെഷീന്‍ പ്രവര്‍ത്തിക്കാതായത്. സെര്‍വര്‍ തകരാര്‍, നെറ്റ് തകരാര്‍ എന്നീ കാരണങ്ങള്‍കൊണ്ട് തുടര്‍ച്ചയായി റേഷന്‍ വിതരണം മുടങ്ങുകയാണ്. ഇക്കാര്യത്തില്‍ തങ്ങള്‍ നിസഹായരാണെങ്കിലും ജനങ്ങളുടെ പ്രതിഷേധം തങ്ങള്‍ക്ക് നേരെയാണെണ് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകുന്ന ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഉച്ചവരെ റേഷന്‍ കടകളടച്ചിട്ട് റേഷന്‍ വ്യാപാരികള്‍ സമരം നടത്തിയിരുന്നു.

RELATED STORIES

Share it
Top