ഇന്‍സ്റ്റഗ്രാമില്‍ വിലയേറിയ താരമായി റൊണാള്‍ഡോ


റോം: ഇന്‍സ്റ്റഗ്രാമിലെ വിലയേറിയ കായിക താരമായി യുവന്റസിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. റയല്‍ മാഡ്രിഡിന്റെ മുന്‍താരമായിരുന്ന റൊണാള്‍ഡോയുടെ ഇനിസ്റ്റഗ്രാം പോസ്റ്റിന് അഞ്ച് ലക്ഷം പൗണ്ടാണ് പ്രതിഫലമായി ലഭിക്കുന്നത്. ഫോളോവേഴ്‌സിന്റെ എണ്ണവും ചിത്രത്തില്‍ ലൈക്ക് ചെയ്യുന്നവരുടെ എണ്ണവും വിലയിരുത്തിയാണ് വിലയേറിയ താരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. റൊണാള്‍ഡോയുടെ ഫുട്‌ബോളിലെ മുഖ്യ എതിരാളിയായ ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബ്രസീലിന്റെ നെയ്മറാണ് മൂന്നാം സ്ഥാനത്ത്. അതേ സമയം ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടും ആരാധക പിന്തുണയില്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചുകൊണ്ട് ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ബെക്കാം പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്. റയല്‍ മാഡ്രിഡിന്റെ വെയ്ല്‍സ് താരം ഗാരത് ബെയ്‌ലാണ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരന്‍.

RELATED STORIES

Share it
Top