ഇന്‍ഡോര്‍ സ്‌റ്റേഡിയം സാമൂഹിക വിരുദ്ധ താവളമാവുന്നു

വടക്കാഞ്ചേരി: വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട മിണാലൂര്‍ തെക്കേക്കരയില്‍ ഉള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് അധിക്യതരുടെ അനാസ്ഥ മൂലം അനാഥമായി കിടക്കുന്നത് . വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന സ്‌റ്റേഡിയത്തിന്റെ ഉള്‍വശം തെരുവ് നായ്ക്കളും പക്ഷികളും അവരുടെ വാസസ്ഥലമാക്കിയിരിക്കുകയാണ്.
സ്‌റ്റേഡിയത്തിന്റെ പുറകുവശം സാമൂഹ്യ വിരുദ്ധരുടെ താവളമായി കഴിഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന മദ്യക്കുപ്പികളും ഗ്ലാസും മിനറല്‍ വാട്ടര്‍ ബോട്ടിലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടം. സി.എന്‍ ബാലകൃഷ്ണന്‍ മന്ത്രിയായിരിക്കുമ്പോഴാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.
എന്നാല്‍ നാളിതു വരെയായിട്ടും ഭരണ സമിതി ബൈലോ പോലും ഉണ്ടാക്കാതെ മനപൂര്‍വ്വം രാഷ്ട്രീയം കളിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. കോടികള്‍ മുടക്കി പണിത സ്‌റ്റേഡിയത്തിന്റെ ഇപ്പോഴത്തെ നാടിന്റെ കായിക രംഗത്തെ തളര്‍ത്തുന്ന വിധമാണ് . ഭരണകര്‍ത്താക്കളുടെ കെട്ടുകാര്യസ്ഥത മൂലമാണ് സ്‌റ്റേഡിയം അനാഥമായി കിടക്കുന്നതെന്നാണ് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തുന്നത്.

RELATED STORIES

Share it
Top