ഇന്‍ഡിവുഡ് ബില്യണേഴ്‌സ് ക്ലബ്ബ് ദുബയിലും തുടക്കമായി

ദുബയ്: ഇന്‍ഡിവുഡ് ബില്യണേഴ്‌സ് ക്ലബ്ബിന്റെ ദുബയ് ചാപ്റ്ററിന് തുടക്കമായി. ഇന്‍ഡിവുഡ് ഫാഷന്‍ ലീഗിന്റെ അനാവരണവും ഇന്‍ഡിവുഡ് നിര്‍മ്മിച്ച ഐക്കരക്കോണത്തെ ഭിഷ്വഗരന്‍മാര്‍ എന്ന ചലചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. 175 പുതുമുഖങ്ങളെ അഭിനയിക്കുന്ന ഈ ചലചിത്രത്തില്‍ നിന്നും കിട്ടുന്ന വരുമാനം കേരളത്തിലെ പ്രളയ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാനായിരിക്കും ഉപയോഗിക്കുക. 10 ഭാഷകളില്‍ മൊഴി മാറ്റം ചെയ്യപ്പെടുന്ന ഈ സിനിമ വിവിധ വിദേശ രാജ്യങ്ങളടക്കം 100 തിയേറ്ററുകളില്‍ ഒരേ സമയം റിലീസ് ചെയ്യും. ബിജു മജീദ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിനി സോഹനാണ്. കഴിഞ്ഞ മാസമാണ് കൊച്ചിയില്‍ ഇന്‍ഡിവുഡ് ക്ലബ്ബിന് തുടക്കം കുറിച്ചത്. ഇതിനോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ അരീസ് ഗ്രൂപ്പ് സിഇഒ സോഹന്‍ റോയ്, മുകേഷ് നായര്‍, ലക്ഷമി അതുല്‍ എന്നിവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top