ഇന്‍ഡിഗോ അബൂദബി-കൊച്ചി സര്‍വീസ് ഇന്നു മുതല്‍

അബൂദബി: ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാനമായ ഇന്‍ഡിഗോ ഇന്നു മുതല്‍ അബൂദബിയില്‍ നിന്നു കൊച്ചിയിലേക്കും നാളെ മുതല്‍ കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസ് ആരംഭിക്കുന്നതായി ഇന്‍ഡിഗോ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ വില്യം ബോള്‍ട്ടര്‍ അബൂദബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയതായി ആരംഭിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഇവിടെ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ മാത്രമായിരിക്കും തുടങ്ങുക. പുതിയ വിമാനങ്ങള്‍ എത്തിയാല്‍ ഈ വര്‍ഷാവസാനത്തോടെ സൗദിയിലേക്കും സര്‍വീസ് ആരംഭിക്കും. സമയക്രമം പാലിക്കുന്നതില്‍ ഇന്‍ഡിഗോക്ക് ലോകത്ത് നാലാംസ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 192 വിമാനങ്ങളുമായി 48 ആഭ്യന്തര സര്‍വീസുകളും 11 രാജ്യാന്തര സര്‍വീസുകളുമാണ് ഇന്‍ഡിഗോ ഇപ്പോള്‍ നടത്തുന്നത്. രാവിലെ 4.30ന് അബൂദബിയില്‍ നിന്നു പുറപ്പെടുന്ന വിമാനം രാവിലെ 10.30ന് കൊച്ചിയിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.30ന് അബൂദബിയിലെത്തും. അബൂദബിയില്‍ നിന്നു വൈകീട്ട് 5.30ന് പുറപ്പെടുന്ന വിമാനം രാത്രി 11.30ന് കോഴിക്കേട്ടെത്തും. അവിടെ നിന്നു പുലര്‍ച്ചെ 12.40ന് പുറപ്പെടുന്ന വിമാനം വെളുപ്പിന് 3.30ന് അബൂദബിയിലെത്തും. 355 ദിര്‍ഹം മുതലാണ് രണ്ട് സെക്റ്ററിലേക്കും നിരക്കുകള്‍ ആരംഭിക്കുന്നത്.

RELATED STORIES

Share it
Top