ഇന്റേണല്‍ മാര്‍ക്ക് മനപ്പൂര്‍വം വെട്ടിക്കുറച്ചു ; വീണ്ടും നടത്താന്‍ നിര്‍ദേശംതേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴിലുള്ള ചേലേമ്പ്രയിലെ ദേവകിയമ്മ മെമ്മോറിയല്‍ ആര്‍ക്കിടെക്ചര്‍ കോളജിലെയും പെരിന്തല്‍മണ്ണ അല്‍സലാമ ആര്‍ക്കിടെക്ചര്‍ കോളജിലെയും വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മനപൂര്‍വം വെട്ടിക്കുറച്ചെന്ന പരാതിയില്‍ ഇന്നലെ വാഴ്‌സിറ്റിയില്‍ സ്റ്റുഡന്‍സ് ഗ്രീവെല്‍സ് സെല്‍ നടത്തിയ തെളിവെടുപ്പില്‍ വീണ്ടും ഇന്റേണല്‍ നടത്തി വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കുകള്‍ പുനസ്ഥാപിച്ചു നല്‍കാന്‍ ഉത്തരവിട്ടു. ദേവകിയമ്മ കോളജിലെ എംആര്‍ക്ക് വിദ്യാര്‍ഥികളായ രഹ്്‌ന, സൈനുല്‍ ആബിദ് എന്നിവരുടെ നാലാം സെമസ്റ്ററിന്റെ ഇന്റേണല്‍ മാര്‍ക്ക് ആദ്യം പ്രദര്‍ശിപ്പിച്ചതല്ല പിന്നീട് സര്‍വകലാശാലയിലേക്കയച്ചതെന്നു സൂചിപ്പിച്ചായിരുന്നു പരാതി നല്‍കിയത്.50 ശതമാനം മാര്‍ക്ക് വെട്ടിക്കുറച്ചാണ് പരാജയപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ വിദ്യാര്‍ഥിക്ക് പുന:പ്രവേശനം നല്‍കുന്നില്ലെന്ന പരാതിയിലും വാദം കേട്ടു. ഗ്രീവല്‍സെല്ലിന്റെ വാദം കേള്‍ക്കലില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. സലാഹുദ്ദീന്‍, ഡോ. ടി പി അഹമ്മദ്, സി പി ചിത്ര, കെ കെ ഹനീഫ പങ്കെടുത്തു.

RELATED STORIES

Share it
Top