ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുമായി ആഷിക് അബു

കൊച്ചി: സിനിമാ മേഖലയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി താന്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുന്നതുമായ സിനിമകളില്‍ കംപ്ലയിന്റ് കമ്മിറ്റി പ്രവര്‍ത്തിക്കുമെന്നു സംവിധായകന്‍ ആഷിക് അബു. തൊഴിലിടങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ചൂഷണങ്ങളുണ്ടായാല്‍ വനിതകള്‍ക്ക് ഇവിടെ റിപോര്‍ട്ട് ചെയ്യാം.
ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി) എന്ന പേരില്‍ ആരംഭിച്ച പുതിയ സംരംഭത്തിന്റെ വിവരങ്ങള്‍ ആഷിഖ് അബു ഫേസ്ബുക്കിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞദിവസം കൊച്ചയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കു ഭയമില്ലാതെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആഷിഖ് അബു പുതിയ സംരംഭവുമായി രംഗത്തുവന്നത്. ഇക്കാര്യത്തില്‍ മറ്റ് സിനിമാ സംഘടനകളൊന്നും നിലപാട് വ്യക്തമാക്കിയിട്ടില്ല.

RELATED STORIES

Share it
Top