ഇന്റലിജന്‍സ് റിപോര്‍ട്ട് ഏറ്റു: പോലിസ് അസോസിയേഷന്‍ രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റി

തിരുവനന്തപുരം: പോലിസ് അസോസിയേഷന്‍ രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റി.നീലയും ചുവപ്പും നിറമാണ് ചുവപ്പു മാത്രമായിരുന്ന സ്തൂപത്തിന് നല്‍കിയിരിക്കുന്നത്.പോലിസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് വാര്‍ത്തയായതിനു പിന്നാലെയാണ് സ്്തൂപത്തിന്റെ നിറം മാറ്റിയത്.സ്തൂപത്തില്‍ പോലിസ് രക്തസാക്ഷികള്‍ക്കെന്ന് പ്രത്യേകം എഴുതിവയ്ക്കുകയും ചെയ്തിട്ടുണ്ട്. മുദ്രാവാക്യത്തിലും മാറ്റം വരുത്തി. പോലിസ് അസോസിയേഷന്‍ സിന്ദാബാദ് എന്നാണ് പുതിയ മുദ്രാവാക്യം.

RELATED STORIES

Share it
Top