ഇന്റലിജന്‍സ് കമ്മിറ്റിയുടെ രഹസ്യ മെമ്മോക്കെതിരേ എഫ്ബിഐയും ഡെമോക്രാറ്റുകളും

വാഷിങ്ടണ്‍: റിപബ്ലിക്കരുടെ നേതൃത്വത്തിലുള്ള ഹൗസ് ഓഫ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ രഹസ്യ മെമ്മോക്കെതിരേ എഫ്ബിഐയും ഡെമോക്രാറ്റുകളും രംഗത്തെത്തി. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എഫ്ബിഐയും നീതിന്യായ വകുപ്പും രാഷ്ട്രീയ ലക്ഷ്യത്തോടെ അധികാര ദുരുപയോഗം നടത്തിയെന്നാണു രഹസ്യ മെമ്മോ ആരോപിക്കുന്നത്്. കമ്മിറ്റിയില്‍ വോട്ടിനിട്ട് പാസാക്കിയ പ്രമേയത്തില്‍ പിന്നീട് റിപബ്ലിക്കന്‍ പാര്‍ട്ടി അനാവശ്യ ഇടപെടല്‍ നടത്തിയതായി ഡെമോക്രാറ്റിക് പ്രതിനിധി ആഡം ഷിഫ് ആരോപിച്ചു. മെമ്മോയില്‍ നിന്നു പ്രധാന്യമര്‍ഹിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കിയതില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് എഫ്ബിഐയും അറിയിച്ചു. ഇത് മെമ്മോയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നും എഫ്ബിഎ അഭിപ്രായപ്പെട്ടു.  ഹൗസ് ഓഫ് ഇന്റലിജന്‍സ് കമ്മിറ്റിയില്‍ പാസാക്കിയ റിപോര്‍ട്ട് പുറത്തിറക്കണമെങ്കില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം ലഭിക്കണം. മെമ്മോ വ്യാഴാഴ്ച പുറത്തുവിടുമെന്നാണ് വിവരം. എന്നാല്‍  പ്രമേയം പുറത്തിറക്കുന്നതിനു മുമ്പ് പുനപ്പരിശോധന നടത്തണമെന്നു ഡമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു

RELATED STORIES

Share it
Top