ഇന്റര്‍ സിറ്റിയുടെ എഞ്ചിന്‍ തകരാറിലായി, ട്രെയിനുകള്‍ വൈകിയോടുന്നുമഞ്ചേശ്വരം: മംഗ്‌ളൂരു കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റിയുടെ എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. ഇന്ന് മംഗളുരുവില്‍ നിന്നും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുറപ്പെട്ട ഇന്റര്‍സിറ്റിയുടെ എന്‍ഞ്ചിനാണ് ഉച്ചയോടെ ഉള്ളാളിനും മഞ്ചേശ്വരത്തിനുമിടയില്‍ വച്ച് തകരാറിലായത്. ഇതോടെ ഉച്ചയ്ക്ക് ഇതിന്റെ പിന്നാലെ മംഗ്‌ളൂരുവില്‍ നിന്നും ചെന്നൈയിലേക്കുള്ള മെയില്‍, മംഗളുരുവില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എക്‌സ്പ്രസ് എന്നിവയും നിര്‍ത്തിയിട്ടു. ഇന്റര്‍ എക്‌സ്പ്രസിലേ ഹ്രസ്വദീര്‍ഘദൂര യാത്രക്കാര്‍ മണിക്കുറുകളോളം ട്രെയിനില്‍ കുടുങ്ങിയ അവസ്ഥയിലായി. കണ്ണൂര്‍ വരേയുള്ള യാത്രക്കാരില്‍ ചിലര്‍ ട്രെയിനില്‍ നിന്നും ഇറങ്ങി മറ്റു വാഹനങ്ങളില്‍ കയറി. എന്‍ഞ്ചിന്‍ തകരാര്‍ പരിഹരിച്ച് വൈകിട്ടോടെ ട്രെയിന്‍ യാത്ര തുടര്‍ന്നു.

RELATED STORIES

Share it
Top