ഇന്റര്‍ മെഡിക്കല്‍ ഫെസ്റ്റ് : കോഴിക്കോട് മുന്നേറ്റം തുടരുന്നുകോഴിക്കോട്: മെഡിക്കല്‍ കോളജ് കാംപസില്‍ നടന്നുവരുന്ന ഇന്റര്‍ മെഡിക്കല്‍ ഫെസ്റ്റില്‍ മൂന്നാം ദിവസത്തെ മല്‍സരങ്ങള്‍ പിന്നിട്ടപ്പോഴും 106 പോയിന്റ് നേടി ആതിഥേയരായ കോഴിക്കോട് മെഡിക്കല്‍ കോളജ് ശക്തമായ മുന്നേറ്റം തുടരുകയാണ്. 54 പോയിന്റ് നേടി ആലപ്പുഴ മെഡിക്കല്‍ കോളജ് രണ്ടാം സ്ഥാനത്തും 26 പോയിന്റോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്നു മുതല്‍ സ്‌റ്റേജ് ഇന മല്‍സരങ്ങളും അരങ്ങേറും. മെഡിക്കല്‍ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ സംവിധായകന്‍ രഞ്ജിത്ത് നിര്‍വഹിക്കും. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍- പദ്യപാരായണം (മലയാളം) - കെ ഐശ്വര്യ (കെഎംസിടി), അര്‍ജുന്‍ അളിത്ത് (ആലപ്പുഴ),  ഇംഗ്ലീഷ് - ചിന്‍മയ് എസ് ആനന്ദ് (തിരുവനന്തപുരം), ജെര്‍മിന്‍ ജോയ് (കോഴിക്കോട്). പദ്യപാരായണം (ഹിന്ദി) - ഇ പി അക്ഷജ് (കോഴിക്കോട്), സി എസ് സോണ (തൃശൂര്‍). ഡിബേറ്റ് (മലയാളം) - ഷൗക്കത്ത്, ജോസ് കണ്ണന്‍ (ആലപ്പുഴ), അരുണ്‍ എസ് ടോം (കോട്ടയം), സജ്ജയ് മുരളി (കോട്ടയം).ഉപന്യാസ മല്‍സരം: ഹിന്ദി) എക്റ്റ് മീന(പാലക്കാട്), ഖുശ്ബു മീന(എറണാകുളം). ചെറുകഥ(ഹിന്ദി) ശാലിനി പ്രധാന്‍(ആലപ്പുഴ), ഷാറൂണ്‍ ജോസ്(കെഎംസിടി). പെന്‍സില്‍ ഡ്രോയിങ് അക്ഷയ് സജ്ഞീവ്(ആലപ്പുഴ), ആതിര അശോക്(തൃശൂര്‍) വാട്ടര്‍ കളറിങ് ഷറോണ്‍(പാലക്കാട്), അക്ഷയ് സജ്ഞീവ് (ആലപ്പുഴ). ഓയില്‍ പെയിന്റിങ് അക്ഷയ് സജ്ഞീവ്(ആലപ്പുഴ), ഗീതാജ്ഞലി (പാലക്കാട്).  മെഹന്തി അഥില നാസര്‍, പി വി അഫ്ര, ആമിന സിമ്്‌റിന്‍(കോഴിക്കോട്), അമീന, അഫീല, ഫിദ(മലബാര്‍ മെഡിക്കല്‍കോളജ്). മാപ്പിളപ്പാട്ട് ഹന്ന യാസിര്‍(ശ്രീകോകുലം), അപര്‍ണ്ണ(മലബാര്‍). എക്സ്റ്റംബോര്‍ (ഇംഗ്ലീഷ്) ജോബിന്‍ പോള്‍(അല്‍അസര്‍ തൊടുപുഴ), ഡിവൈന്‍ എസ് ഷാജി(അസീസിയ കൊല്ലം).

RELATED STORIES

Share it
Top