ഇന്റര്‍സോണിലെ ഗുണ്ടാവിളയാട്ടം : അന്വേഷണ കമ്മീഷനെ നിയോഗിക്കണം- ഡബ്ല്യുഎംഒ കോളജ് യൂനിയന്‍കല്‍പ്പറ്റ: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ നടന്ന ഗുണ്ടാവിളയാട്ടങ്ങള്‍ പോലിസ് കേസെടുത്ത് അന്വേഷിക്കണമെന്നും യൂനിവേഴ്‌സിറ്റി പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും ഡബ്ല്യുഎംഒ കോളജ് യൂനിയന്‍ ആവശ്യപ്പെട്ടു. മല്‍സരങ്ങള്‍ക്കിടെ വിവിധ കാംപസുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ പല രീതിയിലുള്ള അതിക്രമങ്ങള്‍ക്കിരകളായിട്ടുണ്ട്. ഡബ്ല്യുഎംഒ കോളജ് യുയുസി ആസിഫ് കലാമിനെ ബുധനാഴ്ച രാത്രി 12ഓടെ പത്തിലധികം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഫറോക്ക് കോളജിലെ നിരവധി വിദ്യാര്‍ഥികള്‍ അക്രമങ്ങള്‍ക്കിരയായി. കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം നേടിയ വടകര എംഎച്ച്ഇഎസിലെ വിദ്യാര്‍ഥികളും ആക്രമിക്കപ്പെട്ടിരുന്നു. എംഎസ്എഫ് ഭരിക്കുന്ന കാംപസുകള്‍ തിരഞ്ഞുപിടിച്ചും പ്രവര്‍ത്തകരെ നോട്ടമിട്ടുമാണ് ആക്രമണം അഴിച്ചുവിട്ടത്. സമാനമായ സംഭവങ്ങള്‍ മേഖലാ മല്‍സരങ്ങളിലും ഉണ്ടായിരുന്നു. യൂനിവേഴ്‌സിറ്റിയുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും യൂനിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ റിയാസ് പാപ്ലശ്ശേരി അധ്യക്ഷത വഹിച്ചു. ആസിഫ് കലാം, സംഷാദ്, സബാഹ്, മുഹമ്മദ് റാഫി, ഹസീബ്, സാജിദ്, അനസ്, ആര്യനന്ദ, ജാസില്‍, തന്‍സീറ പങ്കെടുത്തു.

RELATED STORIES

Share it
Top