ഇന്റര്‍നെറ്റ് വിതരണരംഗത്ത് ഇന്ത്യയുടെ കുത്തക അവസാനിപ്പിച്ച് നേപ്പാള്‍

കാഠ്മണ്ഡു: ഇന്റര്‍നെറ്റ് വിതരണരംഗത്ത് ഇന്ത്യയുടെ കുത്തക അവസാനിപ്പിച്ച്, ചൈനയുമായി ഹിമാലയന്‍ കുന്നുകളിലൂടെ പുതിയ ഒപ്റ്റിക്കല്‍ ഫൈബര്‍ ബന്ധം സ്ഥാപിച്ച് നേപ്പാള്‍. കാഠ്മണ്ഡുവില്‍ നടന്ന ചടങ്ങില്‍ നേപ്പാള്‍ വിവരസാങ്കേതിക മന്ത്രി മോഹന്‍ ബഹദൂര്‍ ബാസ്‌നെറ്റും ചൈനീസ് അംബാസഡര്‍ യു ഹോങും സംയുക്തമായി പദ്ധതി ഉദ്ഘാടനം ചെയ്തു.
ചൈന ടെലികോം ഗ്ലോബല്‍ ലിമിറ്റഡില്‍ നിന്നാണ് നേപ്പാള്‍ ടെലികോം വകുപ്പ് ബാന്‍ഡ്‌വിഡ്ത് സ്വീകരിക്കുന്നത്. ഇരുരാജ്യങ്ങളും 2016 ഡിസംബറില്‍ ഇതുസംബന്ധിച്ച ധാരണയില്‍ ഒപ്പിട്ടിരുന്നു.

RELATED STORIES

Share it
Top