ഇന്റഗ്രേറ്റഡ് പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സ്: രണ്ടാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ലോ കോളജുകളിലെയും സ്വകാര്യ-സ്വാശ്രയ ലോ കോളജുകളിലെയും 2018-19 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സ് പ്രവേശനത്തിനുള്ള രണ്ടാമത്തെയും അവസാനത്തെയും കേന്ദ്രീകൃത ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്: ംംം.രലല.സലൃമഹമ.ഴീ്.ശി.
കഴിഞ്ഞ 20ന് വൈകീട്ട് അഞ്ചു വരെയുള്ള ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തിയത്. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും മെമ്മോയും പ്രോസ്‌പെക്ടസ് ഖണ്ഡിക 18ല്‍ പറയുന്ന അസ്സല്‍ രേഖകളും സഹിതം 22, 24, 25 തിയ്യതികളില്‍ ബന്ധപ്പെട്ട കോളജില്‍ പ്രവേശനം നേടണം. അഡ്മിഷന്‍ സമയത്ത് മുഴുവന്‍ ഫീസും അടയ്ക്കണം. കോളജ് പ്രിന്‍സിപ്പല്‍മാര്‍ 25ന് വൈകീട്ട് 5.30നുള്ളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം.

RELATED STORIES

Share it
Top