ഇന്റഗ്രേറ്റഡ് പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശനം

കേരളത്തിലെ നാലു സര്‍ക്കാര്‍ ലോ കോളജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും 2018-19 അധ്യയന വര്‍ഷത്തെ ഇന്റര്‍ഗ്രേറ്റഡ് പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാര്‍ഥി ഇന്ത്യന്‍ പൗരനായിരിക്കണം. കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷയോ 45 ശതമാനം മാര്‍ക്കില്‍ പാസായിരിക്കണം.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 42 ശതമാനം മാര്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗത്തിന് 40 ശതമാനം മാര്‍ക്കും മതിയാവും. 2018 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി സുപ്രിംകോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച്  ജൂലൈ 29ന് പരീക്ഷ നടത്തും. ഇതിനായി 27 മുതല്‍ ജുലൈ 6 ന് വൈകീട്ട് 5 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ംംം.രലല. സലൃമഹമ. ഴീ്. ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷാ ഫീസ് ജനറല്‍, എസ്ഇബിസി വിഭാഗത്തിന് 600 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ്. അപേക്ഷാഫീസ് ഓണ്‍ലൈന്‍ പേമെന്റ് വഴിയോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഇ-ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും ഹെഡ്/സബ് പോസ്റ്റ് ഓഫിസ് മുഖേനയോ ഒടുക്കാവുന്നതാണ്. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന പ്രോസ്‌പെക്ടസും വിജ്ഞാപനവും ംംം.രലലസലൃമഹമ.ീൃഴ  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാവും.

RELATED STORIES

Share it
Top