ഇന്ന് മുതല്‍ സംസ്ഥാനത്ത് നോക്കുകൂലി ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നോക്കുകൂലി ഇല്ല.നോക്കുകൂലി നിരോധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് നോക്കുകൂലി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. ചുമട്ട് തൊഴിലാളികള്‍ അധിക കൂലി വാങ്ങിയാല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഇടപെട്ട്  പണം തിരികെ നല്‍കണമെന്നും ഉത്തരവിലുണ്ട്.ഉത്തരവ് പ്രകാരം ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപെടാനോ കൈപ്പറ്റാനോ പാടില്ല. ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കാം.
കൂടുതല്‍ തുക തൊഴിലാളികള്‍ കൈപ്പറ്റിയാല്‍ തിരികെ വാങ്ങി നല്‍കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ നടപടി എടുക്കണം. യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കാന്‍ നിര്‍ദേശം ഉണ്ട്.

RELATED STORIES

Share it
Top