ഇന്ന് ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍
kasim kzm2018-09-10T07:05:41+05:30
ന്യൂഡല്‍ഹി: പെട്രോള്‍,ഡീസല്‍, പാചകവാതക വിലവര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ്സിന്റെ ഭാരത് ബന്ദ് ഇന്ന്. രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ ആഹ്വാനം ചെയ്ത ബന്ദിന് ഡിഎംകെ, എന്‍സിപി, ആര്‍ജെഡി, ജെഡിഎസ് തുടങ്ങി 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. കേന്ദ്രം ഇന്ധനത്തിന്റെ എക്സൈസ് നികുതിയും സംസ്ഥാനങ്ങള്‍ വാറ്റും അടിയന്തരമായി കുറയ്ക്കുക, പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായുംമുന്നോട്ടുവയ്ക്കുന്നത്. കേരളത്തില്‍ പത്രം, പാല്, അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രളയബാധിത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തിലുള്ള തടസ്സവും ഹര്‍ത്താല്‍ മൂലം ഉണ്ടാവില്ലെന്നും ഇരുമുന്നണികളും ഉറപ്പുനല്‍കിയിട്ടുണ്ട്. ഹര്‍ത്താലിനോട് അനുബന്ധിച്ച് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.